Auto
Trending

ആർതർ 450എക്സ് കളക്ടർ എഡിഷൻ സെപ്റ്റംബർ 25ന് ഇന്ത്യയിലവതരിപ്പിക്കും

ആർതർ 450എക്സ് കളക്ടർ എഡിഷൻ ഇന്ത്യൻ വിപണിയിലവതരിപ്പിക്കും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തവും അതുല്യവുമായ പ്രത്യേക വിഷ്വൽ ട്രീറ്റ്മെൻറാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. ആവേശഭരിതരായി കളക്ടർ പതിപ്പ് വാങ്ങുന്നതിന് ചെക്ക്ബുക്കെടുക്കാൻ തയ്യാർ എടുക്കുകയാണെങ്കിൽ ഇപ്പോഴത് സാധിക്കില്ല. കാരണം കമ്പനി അതിൻറെ വിലയും സവിശേഷതകളും വെളിപ്പെടുത്തുന്നതിനു മുൻപുതന്നെ ഈ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ പ്രത്യേക മോഡൽ നൽകൂ.ആർതർ 450എക്സ് കളക്ടർ എഡിഷനിലൂടെ ബ്രാൻഡ്നോട് വിശ്വസ്തത പുലർത്തുന്ന ഉപഭോക്താക്കളോട് നന്ദി അറിയിക്കാൻ ശ്രമിക്കുകയാണ് കമ്പനി.
സവിശേഷതയും വിലയും കണക്കിലെടുക്കുമ്പോൾ ആർതർ 450എക്സ് കളക്ടർ എഡിഷൻ സാധാരണ മോഡലിന് ഒരു സമാനമാണ്. ഇതിൻറെ ടീസർ വീഡിയോ കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു. എന്നാൽ അത് വാഹനത്തിൻറെ രൂപകൽപ്പന യേയും സവിശേഷതയേയും കുറിച്ച് കൂടുതൽ വിശദാംശങ്ങളോ സൂചനകളോ വെളിപ്പെടുത്തിയിരുന്നില്ല. 99,000 രൂപ വിലയിൽ ആർതർ 450എക്സ് ഇലക്ട്രിക് സ്കൂട്ടർ കമ്പനി അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു.

യഥാർത്ഥത്തിൽ ആർതർ 450എക്സ് കളക്ടർ എഡിഷന്റെ ഉടമസ്ഥാവകാശം മാത്രമേ വാഹന ഉടമക്ക് ലഭിക്കുകയുള്ളൂ. അതായത് ബാറ്ററി ലീസിനെടുക്കുന്നതിനായി അധിക തുക നൽകേണ്ടി വരും. ഇതിനായി കമ്പനി ‘പെർഫോമൻസ് പാക്ക്’ എന്നു വിളിക്കുന്ന രണ്ട് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയിൽ പ്ലസ് പ്ലാനാണ് സ്വീകരിക്കുന്നതെങ്കിൽ വാഹനത്തിൻറെ വിലയടക്കം 1.49 ലക്ഷം രൂപയും പ്രോ പ്ലാനാണ് സ്വീകരിക്കുന്നതെങ്കിൽ 1.59 ലക്ഷം രൂപയും ഉപഭോക്താവ് നൽകേണ്ടതുണ്ട്. ഈ തുക നൽകുന്നതിലൂടെ രജിസ്ട്രേഷൻ, ഇൻഷുറൻസ് ചെലവുകൾ, എന്നിവ ഒഴിവാക്കുകയും ബാറ്ററി ഉടമസ്ഥാവകാശം ഉൾപ്പെടെ വാഹനം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യും.
2021ന്റെ തുടക്കത്തോടെ കോഴിക്കോട് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമെന്ന് ആർതർ എനർജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ, ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ആദ്യഘട്ടത്തിൽ ഉൾക്കൊള്ളുന്ന 11 നഗരങ്ങളിലൊന്നായി കോഴിക്കോട് മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button