Big B
Trending

സ്വര്‍ണത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയേക്കും

സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയേക്കും.അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണറിയുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിന് നേരത്തെ ശുപാര്‍ശചെയ്തിരുന്നു.നികുതിവെട്ടിപ്പും കള്ളക്കടത്തും തടയാന്‍ ഇത് സാഹയിക്കുമെന്നാണ് വിലയിരുത്തല്‍.രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാകും ഇ-വേ ബില്‍ നിര്‍ബന്ധമാക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദവും നല്‍കിയേക്കും.50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള എല്ലാ ചരക്കുകകളുടെയും നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ അതില്‍നിന്ന് ഒഴിവാക്കിയിരുന്നു.ജിഎസ്ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടിന്മേല്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേരളമാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. കേരളത്തോടൊപ്പം കര്‍ണടകം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളും ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

Related Articles

Back to top button