Tech
Trending

ജിമെയിലിന് ഇനി പുത്തൻ ലോഗോ

ജിമെയിലുടൻ തന്നെ ഒരു പുത്തൻ ലോഗോയുമായെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജിമെയിലിനൊരു ഫെയ്സ് ലിഫ്റ്റ് നൽകുന്നതിനുള്ള ഗൂഗിളിന്റെ പദ്ധതിയുടെ ഭാഗമായാണീമാറ്റം. ലൂക്കോ മാറ്റത്തിനു പുറമേ മറ്റു ചില മാറ്റങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ഗൂഗിൾ മീറ്റും ഗൂഗിൾ ചാറ്റുമായുള്ള ജിമെയിലിന്റെ സംയോജനത്തിന് തൊട്ടുപിന്നാലെയാണ് പുത്തൻ രൂപമാറ്റം. ഈ സംയോജനം വെറുമൊരു ഇമെയിൽ പ്ലാറ്റ്ഫോം എന്നതിൽ നിന്നും മാറാൻ ജിമെയിൽ ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാക്കിയിരുന്നു.
‘M’എന്നതാണ് പുതിയ ഇൻ-ദി-വർക്ക്സ് ലോഗോ. പക്ഷേ ഇതിനൊപ്പം പരമ്പരാഗത എൻവലപ്പ് ഉൾപ്പെടുന്നില്ല.9to5googleന്റെ റിപ്പോർട്ടിൽ ജിമെയിലിനായി പുതിയ ലോഗോ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു.

എവലപ്പ് ഐക്കൺ വ്യക്തമായി അവതരിപ്പിക്കുന്നതിനു പകരം, പുതിയ ലോഗോ എവലപ്പ് ആകൃതിയെ മുകളിൽ നിന്ന് താഴേക്ക് വൈറ്റ്സ്പെയ്സിലൂടെ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒപ്പം ഐക്കണിന്റെ പുറം കോണുകൾ മുമ്പത്തേതിനേക്കാൾ വൃത്താകൃതിയിൽ കാണപ്പെടുന്നു.ജിമെയിൽ പുതിയ ലോഗോയിൽ സാധാരണ നീല,പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഗൂഗിൾ മാപ്പും ജൂണിൽ ഗൂഗിൾ ഫോട്ടോസും പുതിയ ലോഗോ അവതരിപ്പിച്ചിരുന്നു. ജൂലൈയിൽ ജിമെയിൽ ഗൂഗിൾ മീറ്റുമായി സംയോജിച്ചതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ജീമെയിൽ ആപ്ലിക്കേഷനിലെ ഡെഡിക്കേറ്റഡ് മീറ്റ് ടാബിൽ നിന്ന് നേരിട്ട് വീഡിയോ മീറ്റിങ്ങുകളിൽ ചേരാൻസാധിക്കും.

Related Articles

Back to top button