
മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും 4ജി ഡാറ്റ ഉപഭോക്താക്കളുമായി ഇന്ത്യയുടെ കുതിച്ചുയരുന്ന വിപണി ഡാറ്റാ വേഗതയിൽ രാജ്യത്തെ തുണച്ചില്ല. ഓക്ലയുടെ സമീപകാല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ സൂചികയിൽ മൊബൈൽ ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 131ാം സ്ഥാനത്താണ്. അതായത് അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ദക്ഷിണകൊറിയ എന്നിവയെക്കാൾ പിന്നിലാണ്.

ഇന്ത്യയുടെ ശരാശരി മൊബൈൽ ഡൗൺലോഡ് വേഗത 12.07 എംബിപിഎസാണ്. ഇത് ആഗോള ശരാശരിയായ 35.26 എംബിബിഎസിനേക്കാൾ വളരെ കുറവാണ്. 125 രാജ്യങ്ങളിൽ സിംഗപ്പൂരാണ് ഒന്നാമത്. അവിടെ ശരാശരി ഡൗൺലോഡ് വേഗത 226.60 എംബിബിഎസാണ്. നിശ്ചിത ബ്രോഡ്ബാൻഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 70-ാം സ്ഥാനത്താണ്. മൊബൈൽ അപ്ലോഡ് വേഗതയുടെ ആഗോള ശരാശരി 11.22 എംബിപിഎസും ശരാശരി ലേറ്റൻസി 42 എംഎസുമാണ്. ഇന്ത്യയുടെ കാര്യത്തിൽ ശരാശരി അപ്‌ലോഡ് വേഗത 4.31 എംബിപിഎസും ലേറ്റൻസ 52 എംഎസുളാണ്.