
ആഗോളതലത്തിൽ സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം രൂക്ഷമാകുന്നുവെന്ന് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളയാ ക്വാൽകോം. ആവശ്യത്തിനനുസരിച്ച് സെമികണ്ടക്ടർ എത്തിക്കാനാവുന്നില്ലെന്നും ഇത് ആഗോള സെമികണ്ടക്ടർ ക്ഷാമത്തിന്റെ സൂചനയാണെന്നും ക്വാൽകോം പറഞ്ഞു.കോവിഡ്-19 വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം തുടങ്ങിയത്. ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഇന്റർനെറ്റ്, മൊബൈൽ, കംപ്യൂട്ടിങ്, ഗെയിമിങ് ഉപകരണങ്ങളുടെ ആവശ്യം വർധിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ വ്യവസായ സ്ഥാപനങ്ങളെല്ലാം ഒന്നിച്ച് ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത് ചെയ്ത് ചിപ്പ് നിർമാണ രംഗത്ത് പ്രതിസന്ധിയ്ക്കിടയാക്കി. ഏപ്രിൽ മാസത്തിന് മുമ്പ് ഇത് സാധാരണ ഗതിയിലാവാനിടയില്ലെന്നും പറയുന്നു.

ആഗോള തലത്തിൽ ചിപ്പ് നിർമാണ കമ്പനികൾ വളരെ കുറച്ചു മാത്രമാണുള്ളത്. ഇവരെ ആശ്രയിച്ചാണ് പല വ്യവസായങ്ങളും നിലനിൽക്കുന്നത്. എഞ്ചിൻ, ബ്ലൂടൂത്ത് സംവിധാനങ്ങൾ, സീറ്റ് സിസ്റ്റം, കൊളിഷൻ, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷൻ, ട്രാൻസ്പിഷൻ,വൈഫൈ, വീഡിയോ ഡിസ്പ്ലേ സിസ്റ്റം പോലെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾക്കെല്ലാം ചിപ്പുകൾ ആവശ്യമാണ്. സ്മാർട്ഫോണുകൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾക്കും മറ്റു അനുബന്ധ സ്മാർട് ഉപകരണങ്ങൾക്കുമെല്ലാം ചിപ്പുകൾ വേണം.
5ജി സ്മാർട്ഫോണുകൾക്ക് പഴയ പതിപ്പുകളേക്കാൾ ഊർജം ആവശ്യമായതിനാൽ കൂടുതൽ ചിപ്പുകൾ ആവശ്യമായിവരും.മറ്റ് ചിപ്പ് നിർമാതാക്കളെ പോലെ തന്നെ ക്വാൽകോമും ഉൽപാദനത്തിനായി മറ്റ് കമ്പനികളെ ആശ്രയിക്കുന്നുണ്ട്. തായ് വാൻ സെമി കണക്ടർ മാനുഫാക്ചറിങ് കോ. സാംസങ് ഇലക്ട്രോണിക്സ് പോലുള്ളവ അതിൽ ചിലതാണ്. ഇവർക്കൊന്നും വർധിച്ചുവരുന്ന ആവശ്യം കൈകാര്യം ചെയ്യാൻ പറ്റുന്നില്ല. മീഡിയാ ടെക്ക്, ഇൻറൽ, എൻവിഡിയ തുടങ്ങിയ കമ്പനികളും സെമികണ്ടക്ടർ വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതായി അറിയിച്ചിട്ടുണ്ട്. .വാഹനനിർമാതാക്കളേക്കാൾ വലിയ വിലയിൽ ചിപ്പ് വാങ്ങാൻ തയ്യാറാണെന്ന് ആപ്പിൾ പോലുള്ള കമ്പനികൾ അറിയിച്ചു കഴിഞ്ഞു. ചിപ്പുകളുടെ ലഭ്യത കുറഞ്ഞതിനാൽ ഫോർഡ്, ഫിയറ്റ് തുടങ്ങിയ ഉൽപാദന പ്രക്രിയ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചിപ്പുകളുടെ പ്രതിസന്ധി ഓട്ടോ മൊബൈൽ വ്യവസായത്തിന് ഈ വർഷം കനത്ത നഷ്ടമുണ്ടാക്കാനിടയുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.