
നിലവിലെ കലണ്ടർ വർഷത്തിലെ രണ്ടാം പാദത്തിൽ ഗ്ലോബൽ റിയൽ ജിഡിപി 7.2 ശതമാനം ചുരുങ്ങിയതായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ ഇക്കോസ്കോപ്പ് റിപ്പോർട്ടിൽ പറയുന്നു. ഗ്ലോബൽ റിയൽ പ്രൈവറ്റ് കൺസപ്ഷൻ എക്സ്പെൻഡിച്ചർ 11 ശതമാനമായി കുറഞ്ഞു. ഗ്ലോബൽ റിയൽ ഗവൺമെൻറ് ഫൈനൽ കൺസപ്ഷൻ എക്സ്പെൻഡിച്ചർ 2Q 20CYൽ നിശ്ചലമായി തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ റിയൽ പിഎഫ്സിഇ 26.7 ശതമാനവും റിയൽ ജിഎഫ്സിഇ 2Q CY 20യിൽ 16.4 ശതമാനവും വളർച്ച നേടി. എന്നാൽ ജിസിഎഫ്ൻറെ കാര്യത്തിൽ 2Q CY 20യിൽ 47.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോള ജിഡിപിയെയും അതിൻറെ പ്രധാന ഘടകങ്ങളെയും കുറിച്ചുള്ള ത്രൈമാസ അപ്ഡേറ്റ് നൽകുന്നതിനുള്ള ശ്രമത്തിൽ മോത്തിലാൽ ഓസ്വാൾ 39 രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ 86%, വികസിത സമ്പത്ത് വ്യവസ്ഥയുടെ 94%, വികസ്വര സമ്പദ് വ്യവസ്ഥയുടെ 74% ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വികസിത രാഷ്ട്രങ്ങളിലെ ജിഡിപി 11 ശതമാനവും ചൈനയൊഴികെയുള്ള വികസ്വര രാജ്യങ്ങളുടെ ജിഡിപി 14 ശതമാനവും ചുരുങ്ങി. തായ്‌വാനിൽ 0.2% മാത്രം ഇടിവ് രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ 24 ശതമാനമായിരുന്നു ഇടവ്.