Big B
Trending

ആഗോള നിക്ഷേപകരായ ജിഐസിയും ടിപിജിയും റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തുന്നു

സിംഗപ്പൂർ അധിഷ്ഠിത ആഗോള നിക്ഷേപ സ്ഥാപനമായ ജിഐസി തങ്ങളുടെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിൽ 5,512.5 കോടിയുടേയും മറ്റൊരു നിക്ഷേപ സ്ഥാപനമായ ടിപിജി 1,837.5 കോടിയുടെയും നിക്ഷേപം നടത്തുന്നു. ഇതുപ്രകാരം റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിലെ 1.22 ശതമാനം ഓഹരികൾ ജിഐസിക്കും 0.41 ശതമാനം ഓഹരികൾ ടിപിജിക്കും ലഭിക്കും.


വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ റിലയൻസ് റീട്ടെയിനു ലഭിക്കുന്ന ഏഴാമത്തെ നിക്ഷേപമാണിത്. ഇതോടെ കമ്പനിയുടെ മൂല്യം 4.285 ലക്ഷം കോടിയായി ഉയർന്നു.റിലയൻസിന്റെ തന്നെ ജിയോ പ്ലാറ്റ്ഫോമിൽ ടിപിജി 4546.8 കോടിയുടെ നിക്ഷേപം നേരത്തെ നടത്തിയിരുന്നു.
പുതിയ നിക്ഷേപകരായ ജിഐഎസിനെ റിലയൻസ് ഇൻഡസ്ട്രീസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ മുകേഷ് അംബാനി പറഞ്ഞു.
ഇതുവരെ 7.28% ഓഹരികളിലായി 32,197.5 കോടിയുടെ നിക്ഷേപമാണ് റിലയൻസ് റീട്ടെയിലിന് ലഭിച്ചത്. കൂടാതെ അബുദാബിയിലെ സ്റ്റേറ്റ് ഫണ്ടായ മുബാദല കമ്പനി 5247.5 കോടി രൂപ റിലയൻസിൽ നിക്ഷേപിക്കാൻ ധാരണയായിട്ടുണ്ട്.

Related Articles

Back to top button