Auto
Trending

2021-ലും തരംഗമായി കിയ സോണറ്റ്

ഇന്ത്യയിൽ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ ശക്തമായ സാന്നിധ്യമായിരുന്ന സോണറ്റ് എന്ന കുഞ്ഞൻ എസ്.യു.വി. കോവിഡ് മഹാമാരി പിടിമുറുക്കിയിരുന്ന 2020-ലെ സെപ്റ്റംബർ മാസത്തിൽ വിപണിയിൽ എത്തിയ ഈ വാഹനം നാല് മാസത്തിനുള്ളിൽ 38,363 യൂണിറ്റാണ് നിരത്തുകളിൽ എത്തിച്ചത്.കഴിഞ്ഞ വർഷത്തെ കുതിപ്പ് 2021-ലും തുടരുകയാണ് കിയ സോണറ്റ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25000-ത്തിൽ അധികം വാഹനം വിറ്റഴിച്ചാണ് കിയ ഈ വർഷം തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കുന്നത്.


കിയ മോട്ടോഴ്സിന്റെ റീ-ബ്രാന്റിങ്ങിന്റെ ഭാഗമായി പുത്തൻ ലോഗോയുമായി നിരത്തുകളിൽ എത്താനാണ് കിയ സോണറ്റ് തയാറെടുക്കുന്നത്. ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് വേരിയന്റുകളിലാണ് സോണറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുടെ അകമ്പടിയിൽ എത്തിയതോടെയാണ് ഈ വാഹനം വിപണിയിൽ ശ്രദ്ധ നേടിയത്. നിരവധി സുരക്ഷ ഫീച്ചറുകൾക്കൊപ്പം ആഡംബര വാഹനങ്ങളിൽ പോലും നൽകിയിട്ടില്ലാത്ത 57-ഓളം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് സോണറ്റ് എത്തിയിട്ടുള്ളതെന്നാണ് നിർമാതാക്കൾ ചുണ്ടിക്കാട്ടുന്നത്.കിയയുടെ പ്രധാന എതിരാളി കൂടിയായ ഹ്യുണ്ടായിയുടെ വെന്യുവിലേതിന് സമാനമായ 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവൽ (ഐ.എ.ടി) എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Related Articles

Back to top button