
രാജ്യത്തെ പ്രമുഖ കമ്മ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെൽ ഈ പുതുവർഷത്തിൽ ഹൈപ്പർ ഫാസ്റ്റ് വൈ-ഫൈ സേവനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ എയർടെൽ എക്സ്ട്രീം വരിക്കാർക്ക് ഇനി ലാൻഡ് കേബിളിൻറെ പരിധികളില്ലാതെ 1 ജിബിപിഎസ് വേഗമുള്ള വൈഫൈ ആസ്വദിക്കാം. ഇതിലൂടെ പരിധിയില്ലാത്ത ഡാറ്റയും എത്ര ഉയർന്ന ഉള്ളടക്കവും അനായാസം ആസ്വദിക്കാം.

എയർടെൽ എക്സ്ട്രീമിന്റെ 3999 രൂപയുടെ പ്ലാനിൽ ഇപ്പോൾ 1 ജിബിപിഎസ് വൈ-ഫൈ റൂട്ടറും ലഭ്യമാകും. അത്യാധുനികമായ 4×4 ഈ വൈ-ഫൈ റൂട്ടറിലൂടെ വീടുകളിലേക്കും ഓഫീസുകളിലേക്കും തടസ്സമില്ലാതെ 1 ജിബിപിഎസ് വൈ-ഫൈ ലഭ്യമാകും. ഇതിലൂടെ ഓൺലൈൻ ഗെയിമിങ്, വീട്ടിലിരുന്നുള്ള ജോലി, പഠനം തുടങ്ങിയവയെല്ലാം ഇനി എളുപ്പമാകും. വിശ്വസനീയമായ ഹൈസ്പീഡ് കണക്റ്റിവിറ്റി ഇന്നത്തെ ഈ ഡിജിറ്റൽ ലോകത്ത് അനിവാര്യമാണെന്നും ഇന്ത്യയിൽ ബ്രോഡ്ബാൻഡിൽ വിപ്ലവം കുറിക്കാനായതിൽ എയർടെൽ അഭിമാനിക്കുന്നുവെന്നും ലാന്റിൽ നിന്നൊരു മോചനമായിരുന്നു ഉപഭോക്താക്കളുടെയും നിരന്തരമായ ആവശ്യം. ഇത് സാധ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഭാരതി എയർടെൽ ഹോംസ് സിഇഒ വീർ ഇന്ദർ നാഥ് പറഞ്ഞു.