Tech
Trending

ഷഓമിയുടെ 11ഐ ഹൈപ്പർചാർജ് ജനുവരി 6-ന് പുറത്തിറങ്ങും

മുൻനിര ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡ് ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് മറ്റൊരു പേരിൽ ജനുവരി 6ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഷഓമി 11ഐ ഹൈപ്പർചാർജ് എന്നായിരിക്കും പുതിയ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ പേര്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഷഓമി 11ഐ ഹൈപ്പർചാർജിന്റെ റാമും സ്റ്റോറേജ് കോൺഫിഗറേഷൻ വിശദാംശങ്ങളെല്ലാം ഓൺലൈനിൽ വന്നിരുന്നു.നേരത്തേ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ പരിഷ്കരിച്ച പതിപ്പാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഷഓമി 11ഐ ഹൈപ്പർചാർജും 5ജി കണക്റ്റിവിറ്റിയുമായാണ് വരുന്നത്. ഷഓമി 11ഐ ഹൈപ്പർചാർജ് രണ്ട് കളർ ഓപ്ഷനുകളിലായി ഇന്ത്യയിൽ എത്തുമെന്ന് പറയപ്പെടുന്നു. ഷഓമി 11ഐ ഹൈപ്പർചാർജിന് 120W ഫാസ്റ്റ് ചാർജിങ്, യൂണിബോഡി ഡിസൈൻ, ജെബിഎൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടെയുള്ള ഫീച്ചകളാണ് പ്രതീക്ഷിക്കുന്നത്.120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്‌പ്ലേയുമായാണ് ഷഓമി 11ഐ ഹൈപ്പർചാർജ് വരുന്നതെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ ഷഓമി ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഉൾപ്പെടുത്തുമെന്ന് ചൈനീസ് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഷഓമി 11ഐ ഹൈപ്പർചാർജ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നത്. കാമോ ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ പുറത്തിറങ്ങുക. ഫോണിന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ, 108 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.

Related Articles

Back to top button