Auto
Trending

ഹ്യുണ്ടേയ്‌ എക്സ്റ്റർ ഈ വർഷം വിപണിയിൽ എത്തും

ഹ്യുണ്ടേയ് ഈ വർഷം വിപണിയിലെത്തിക്കുന്ന എസ്‌യുവിയുടെ പേര് പുറത്തുവിട്ടു. എക്സ്റ്റർ എന്നാണ് പുത്തൻ എസ്‌യുവിയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്. പേരിനൊപ്പം വാഹനത്തിന്റെ രേഖാ ചിത്രങ്ങളും ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടുണ്ട്.ഹ്യുണ്ടേയ് വെന്യു, വെന്യു എൻലൈൻ, ക്രേറ്റ, അൽകസാർ, കോന ഇലക്ട്രിക്, ട്യൂസോൺ, അയോണിക് 5 എന്നീ എസ്‍യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായി എത്തുന്ന മൈക്രോ എസ്‍യുവിയുടെ പേരായിരിക്കും എക്സ്റ്റർ. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിലെ മൈക്രോ എസ്‍യുവികളുമായിട്ട് മത്സരിക്കുന്ന വാഹനത്തിന്റെ വില 5 ലക്ഷം രൂപയിൽ താഴെയായിരിക്കും. കൊറിയൻ വിപണിയിൽ ഉടൻ അരങ്ങേറുന്ന കാസ്പർ എന്ന വാഹനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ മോഡൽ വിപണിയിലെത്തുക. നേരത്തെ എഎക്സ് വൺ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കാസ്പറിന്റെ ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. ഹ്യുണ്ടേയ് ശ്രേണിയിലെ സബ് കോംപാക്ട് എസ്‌യുവിയായ ‘വെന്യു’വിനു താഴെയാവും ‘കാസ്പർ’ ഇടംപിടിക്കുക.

Related Articles

Back to top button