Big B
Trending

കുതിച്ചുയർന്ന് ജിയോജിത്തിന്റെ അറ്റാദായം

രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2020 – 21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ നേടിയത് 32.27 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 9.18 കോടി രൂപയായിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷം രണ്ടാംപാദത്തിലെ അറ്റാദായം 251 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.


അറ്റാദായത്തിനു പുറമേ കമ്പനിയുടെ മൊത്തവരുമാനത്തിലും കുതിപ്പുണ്ടായി. മൊത്തവരുമാനം 52 ശതമാനം വർദ്ധിച്ച് 108.59 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ കമ്പനിയുടെ മൊത്തവരുമാനം 71.34 കോടി രൂപയായിരുന്നു. നിലവിൽ കമ്പനിയിൽ 10,70,000 ഇടപാടുകാരുണ്ട്. കമ്പനിയുടെ പുതിയ പ്രൊഡക്ടായ സ്മാർട്ട് ഫോളിസും കമ്പനി അവതരിപ്പിച്ച ആഗോള വിപണിയിലെ നിക്ഷേപ സൗകര്യവും ഇടപാടുകാരുടെ താല്പര്യം വർദ്ധിപ്പിച്ചതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. കമ്പനിയുടെ ഓഹരി ഒന്നിന് 1.05 രൂപ വീതം ഇടക്കാല ഡിവിഡൻ്റും കമ്പനി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button