
ഏപ്രിൽ-ജൂൺ പാദത്തിൽ ജി20 രാജ്യങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏറ്റവും കൂടുതൽ ചുരുങ്ങിയതായി (25.6%) അന്താരാഷ്ട്ര നാണയ നിധിയുടെ ( ഐ എം എഫ്) ചീഫ്
ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ജി20 രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരക്ക് വാർഷിക-പാദവാർഷിക അടിസ്ഥാനത്തിൽ കാണിക്കുന്ന വിശദമായ ഗ്രാഫ് അവർ ട്വിറ്ററിൽ പങ്കുവച്ചു.
സെപ്റ്റംബർ പാദത്തിൽ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗീതാഗോപിനാഥ് പറഞ്ഞു. എന്നിരുന്നാലും, 2020ൽ കാര്യമായ കുറവ് ഉണ്ടാകുന്നത് തുടരാമെന്നും അവർക്ക് ട്വീറ്റ് ചെയ്തു.

ജൂൺ പാദത്തിലെ ഗ്രേറ്റ് ലോക്ക്ഡൗൺ 2020 ലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു. എന്നാൽ മാർച്ച് പാദത്തിലെ തകർച്ചയ്ക്കുശേഷം ചൈന രണ്ടാംപാദത്തിൽ ശക്തമായി കരകയറിയെന്നും അവർ പറയുന്നു. ഈ കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയാണ് ഏറ്റവും ചുരുങ്ങിയത്. യു കെ 20.4 ശതമാനം, സ്പെയിൻ 18.5 ശതമാനം, മെക്സിക്കോ 17.1 ശതമാനം , ഫ്രാൻസ് 13.8 ശതമാനം, ഇറ്റലി 12.8 ശതമാനം എന്നിങ്ങനെ ജിഡിപി വളർച്ചാ നിരക്കിലെ കുറവ് രേഖപ്പെടുത്തിയപ്പോൾ യു എസിന്റെ ഡി പി വളർച്ചാ നിരക്കിലെ കുറവ് 9.1 ശതമാനം മാത്രമാണ്.
അതേസമയം ഇന്ത്യയുടെ ഏപ്രിൽ- ജൂൺ പാദത്തിലെ ജിഡിപി വളർച്ച 23.9 ശതമാനം കുറവ് രേഖപ്പെടുത്തി. 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കുകളാണിത്.