Big B
Trending

പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയേക്കും

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നടന്നുവരികയാണ്. അന്തിമതീരുമാനം ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും.എന്നാൽ പുതിയ നികുതി ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.


അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാനാണ് സെസ് ഏർപ്പെടുത്തുന്നത്. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്താനും കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. കോവിഡ് വാക്സിൻ വിതരണത്തിനായി 60,000 കോടി മുതൽ 65,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 16 മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണ് സർക്കാർ കൂടുതൽ വഴികൾ തേടുന്നത്.

Related Articles

Back to top button