
വീഡിയോ ഗെയിമിംഗ് സ്ട്രീമിംഗ് സേവനത്തെ ഐഫോണുകളുമായും ഐപാഡുകളുമായും പ്രവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞ ആപ്പ് സ്റ്റോർ നിയമങ്ങളെ ചൊല്ലി ആപ്പിൾ ഇങ്കുമായി പോരാടുന്ന ഗെയിം കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വ്യക്തമാക്കി. സാഹചര്യം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് കമ്പനിയുമായി നിരന്തരമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ എക്സ് ബോക്സ് മേധാവി ഫിൽ സ്പെൻസർ തിങ്കളാഴ്ച ഒരഭിമുഖത്തിൽ പറഞ്ഞു. ആപ്പിളിൻറെ വലിയ ഇക്കോസിസ്റ്റമുൾപ്പെടെ എല്ലാ മൊബൈൽ എൻഡ്പോയിൻറുകളിലേക്കും എക്സ്ക്ലൗഡ് കൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിൾ വെബ്ബിൽ നിന്ന് നേരിട്ട് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സ്ട്രീം ചെയ്യുന്ന ഗെയിമുകൾ കമ്പനി തടഞ്ഞത് മൈക്രോസോഫ്റ്റ്, എൻവിഡിയ കോർപ്പറേഷൻ പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനികളെ നിരാശപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന എക്സ്ക്ലൗഡ് സേവനമാരംഭിച്ചിരുന്നു. മൊബൈൽ ഉപകരണങ്ങളിലേക്ക് ഗെയിമുകൾ സ്ട്രീം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷൻ ശ്രേണിയായ ഗെയിം പാസ് അൾട്ടിമേറ്റിന്റെ ഭാഗമാണ് എക്സ് ക്ലൗഡ്
വെബ്ബിൽ വ്യക്തിഗത ഗെയിമുകൾ അനുവദിക്കുന്നതിനായി ഈ മാസം ആദ്യ ആപ്പിൽ അതിൻറെ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ അത് എല്ലാ സേവനങ്ങൾക്കും ബാധകമല്ല. ആപ്പിളിന്റെ പുതിയ വ്യവസ്ഥകൾ ഇപ്പോഴും ആപ്പിൾ മൊബൈൽ ഉപകരണങ്ങളുടെ ഉപഭോക്താക്കൾക്ക് മോശമായ ഗെയിമിംഗ് അനുഭവമാണ് നൽകുന്നതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.