Big B
Trending

ഗെയിൽ ഓഹരികൾ തിരിച്ചു വാങ്ങുന്നു

രാജ്യത്തെ ഗ്യാസ് വിതരണ കമ്പനിയായ ഗെയിൽ ഓഹരി തിരിച്ചുവാങ്ങുന്നത് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ജനുവരി 15ന് ചേരുന്ന കമ്പനി ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം നൽകുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതുമായിരിക്കും പരിഗണിക്കുക.നിക്ഷേപകർക്ക് കമ്പനിയുടെ കൈവശമുള്ള അധികപണം തിരിച്ചുനൽകുന്നതിന്റെഭാഗമായാണ് ഓഹരി ബൈബായ്ക്ക്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ സർക്കാരിന്റെ കൈവശമാണ് ഗെയിലിന്റെ 52.1% ഓഹരികളും.

ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.പൊതുവിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണംകുറയ്ക്കുക, വിപണിയിൽ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയർത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകർക്ക് തിരികെ നൽകുക തുടങ്ങിയവയാണ് കമ്പനികൾ ഓഹരികൾ തിരിച്ചുവാങ്ങുന്നതിനുള്ള കാരണങ്ങൾ.പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികൾ വിൽക്കാനും 2020-21 ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതും ലാഭവിഹിത വിതരണവും.

Related Articles

Back to top button