Auto

ഇരട്ട വർണ്ണത്തിൽ ഡ്യുവൽ ഡിലൈറ്റ് ഹെക്ടറെത്തുന്നു

എസ് യു വി വാഹനമായ ഹെക്ടറിന്റെ ഇരട്ട വർണ്ണ പതിപ്പായ ഹെക്ടർ ഡ്യുവൽ ഡിലൈറ്റെത്തുന്നു. ഉയർന്ന വകഭേദമായ ഷാർപ്പടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഈ വാഹനത്തിന് 16.84 രൂപ മുതലാണ് രാജ്യത്തെ വില. ഷാർപ്പിന്റെ വിലയെ അപേക്ഷിച്ച് നോക്കുമ്പോൾ 20000 രൂപ കൂടുതലാണ് ഈ വാഹനത്തിന്.
ഗ്ലേസ് റെഡ്, ക്യാൻഡി വൈറ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് വാഹന വിപണിയിലെത്തുക. സാധാരണ ഷാർപ് വകഭേദത്തിലേതു പോലെ ഡയമണ്ട് കട്ട് അലോയ് വീലും ക്രോമിയം ആക്സിഡൻറുകളും ഈ വാഹനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. അകത്തളത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സാധാരണ ഹെക്ടർ ഷർപ്പിൽ നിന്ന് വ്യത്യസ്തമായി കോൺട്രസ്റ്റ് നിറത്തിലുള്ള മേൽക്കൂരയും വിങ്ങ് മീറ്റുകളുമാണ് വാഹനത്തിലൊരുക്കിയിരിക്കുന്ന പുതുമ. കറുപ്പുനിറമടിച്ച റൂഫും എ പില്ലറും വിങ് മീറ്റുമെല്ലാമാണ് പുതു വാഹനത്തിൻറെ പുറംഭാഗത്തെ മാറ്റങ്ങൾ.

പെട്രോൾ എൻജിന് കൂട്ടായ മാനുവൽ ട്രാൻസ്മിഷനു പുറമേ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റികുമിതിലുൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഗിയറുള്ള ഡ്യുവൽ ഡിലൈറ്റിന് 17.76 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള പതിപ്പിന് 18.09 ലക്ഷം രൂപയുമാണ് വില. സിം അധിഷ്ഠിത ഇൻറർനെറ്റ് കണക്ടിവിറ്റി സഹിതം 10.4 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, എൽഇഡി ലൈറ്റ്നിഗ്, എട്ടു സ്പീക്കർ സഹിതം എന്റർടെയ്ൻമെന്റ് ഇൻഫിനിറ്റി സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം, പുഷ് സ്റ്റാർട്ട് ബട്ടൺ, വൈദ്യുത സഹായത്തോടെ 6 വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, പനോരമിക് സൺ റൂഫ്, ഓട്ടോ ഹെഡ് ലൈറ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സജ്ജീകരണങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ജനകീയ ഇടത്തരം എസ്‌യുവി വിഭാഗത്തിൽപ്പെട്ട ഹെക്ടറിന്റെ മത്സരം ഹ്യൂണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ തുടങ്ങിയവയുമായാണ്.

Related Articles

Back to top button