Big B
Trending

ജി20 ഉച്ചകോടിയിലെ മലയാളി സാന്നിധ്യമായി സജീവ് കെ പിള്ള

ജി20 അന്താരാഷ്ട്ര ഉച്ചകോടിയിൽ ആദ്യമായി ഒരു മലയാളി സംസാരിക്കുന്നു. ഓഗസ്റ്റ് 5,6 തീയതികളിൽ ഇൻഡോനേഷ്യയിലെ സോളോയിൽ നടക്കുന്ന ജി20 വെൽനസ് ടൂറിസം ഉച്ചകോടിയിൽ മലയാളിയായ സജീവ് കെ പിള്ളയാണ് സംസാരിക്കുക.ഹെൽത്ത് ആൻഡ് വെൽനസ് ട്രാവൽ ആൻഡ് ഇൻഡസ്ട്രി മാർക്കറ്റ് ലാൻഡ് സ്കേപ്പ് എന്ന വിഷയത്തിലാണ് അദ്ദേഹം സംവദിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ അന്താരാഷ്ട്ര മേഖലയിൽ നാൽപത്തെട്ടോളം രാജ്യങ്ങളിൽ അദ്ദേഹം നടത്തിയ ആയുർവേദ വെൽനെസ്സ് ടൂറിസം വികസന പദ്ധതികളുടെ ഭാഗമായാണ് ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത്. ഇന്ത്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഹെൽത്ത് വെൽനെസ്സ് ടൂറിസം പ്രൊജക്ടുകളിൽ പങ്കാളിയാണ്. 1998ൽ ട്രാവൽ ആൻഡ് ടൂറിസംഡിപ്ലോമ കഴിഞ്ഞു എയർ ഇന്ത്യയിൽ ജോലി ലഭിച്ചു.ജി 20 രാജ്യങ്ങളിലെ അഞ്ഞൂറോളം പ്രതിനിധികൾ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button