Tech
Trending

വോയിസ് ഫോക്കസ്സുമായി സാംസങ് ഗാലക്‌സി F23 5ജി വിപണിയിൽ

കഴിഞ്ഞ വർഷം ജൂലൈയിലാണ് ദക്ഷിണ കൊറിയൻ ടെക് ബ്രാൻഡായ സാംസങ് മിഡ്റേഞ്ച് ശ്രേണിയിൽ ഗാലക്‌സി 22 5ജി അവതരിപ്പിച്ചത്. എട്ട് മാസങ്ങൾക്ക് ശേഷം പിൻഗാമി ഗാലക്‌സി F23 5ജിയെ സാംസങ് ഇന്ത്യൻ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ്.സാംസങ് ഗാലക്‌സി F23 5ജി രണ്ട് വേരിയന്റിലാണ് വില്പനക്കെത്തിയിരിക്കുന്നത്.4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,499 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്‌സി F23 5ജിയുടെ വില. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമായ പുത്തൻ സാംസങ് സ്മാർട്ട്ഫോണിന്റെ വില്പന ഫ്ലിപ്കാർട്ട്, കമ്പനി വെബ്‌സൈറ്റ് വഴി ഈ മാസം 16 മുതലാണ് ക്രമീകരിച്ചിരിക്കുന്നത്.ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ UI 4.1-ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി F23 5ജിയ്ക്ക് രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സേഫ്റ്റി അപ്പ്ഗ്രെയ്‌ഡുകളും ലഭിക്കും. 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്.ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750G ആണ് പ്രൊസസർ. 6 ജിബി വെർച്വൽ റാം എക്‌സ്പാൻഷനും ഗാലക്‌സി F23 5ജി പിന്തുണയ്ക്കും. വോയ്‌സ് ഫോക്കസ് എന്ന ഫീച്ചർ പ്രീലോഡ് ചെയ്‌താണ് സാംസങ് ഗാലക്‌സി F23 5ജി അവതരിപ്പിച്ചിരിക്കുന്നത്. കോളുകൾ ചെയ്യുമ്പോൾ പശ്ചാത്തല ശബ്‌ദം കുറയ്ക്കാനും സംസാരിക്കുന്നവരെ ശബ്‌ദം വർദ്ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് സാംസങ് പറയുന്നു.50 മെഗാപിക്സൽ സാംസങ് ISOCELL JN1 പ്രൈമറി സെൻസറും f/1.8 ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് മറ്റുള്ള ലെൻസുകൾ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്.25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി F23 5ജിയിൽ.

Related Articles

Back to top button