Big B
Trending

ഇൻഫ്രാറെഡ് വെളിച്ചത്തിൽ നിന്നും ഇന്ധനം

ഇൻഫ്രാ റെഡ് വെളിച്ചത്തെ ഇന്ധനമാക്കി മാറ്റി ബെംഗളൂരു ജവഹർലാൽ നെഹ്‌റു ഫോർ അഡ്വാൻസ് സയന്റിഫിക് റിസേർച്ചിലെ [JNCASR] യുവ ശാസ്ത്രജ്ഞർ. സിംഗിൾ ക്രിസ്റ്റലിൻ സ്‌കാന്‍ഡിയം നൈട്രെയ്റ്റ് [ScN] എന്ന പദാര്‍ഥം ഉപയോഗിച്ചാണ് ഗവേഷകർ ഇൻഫ്രാറെഡ് ലൈറ്റിനെ ഇന്ധനമാക്കി മാറ്റിയത്.

ഇൻഫ്രാറെഡ് എന്നത് ഒരു തരം ഇലക്ട്രോമാഗ്നെറ്റിക് വികിരണമാണ്, ആറ്റങ്ങൾ ഊർജ്ജം ആഗിരണം ചെയ്യുകയും പിന്നീട് പുറത്തുവിടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആവൃത്തികളുടെ തുടർച്ചയാണ്. ഉയർന്ന ആവൃത്തി മുതൽ ഏറ്റവും താഴ്ന്ന ആവൃത്തി വരെ, വൈദ്യുതകാന്തിക വികിരണത്തിൽ ഗാമാ-കിരണങ്ങൾ, എക്സ്-കിരണങ്ങൾ, അൾട്രാവയലറ്റ് വികിരണം, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് വികിരണം, മൈക്രോവേവ്, റേഡിയോ തരംഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ തരത്തിലുള്ള വികിരണങ്ങൾ ഒരുമിച്ച് വൈദ്യുതകാന്തിക സ്പെക്ട്രം ഉണ്ടാക്കുന്നു. ഇൻഫ്രാറെഡ് ലൈറ്റ് എന്നത് മനുഷ്യൻ്റെ കണ്ണുകൾക്ക് അദൃശ്യമായ ഒരു തരം വികിരണ ഊർജ്ജമാണ്, ഇത് നമുക്ക് ചൂട് പോലെ അനുഭവപ്പെടാം. ഈ ഊർജ്ജത്തെയാണ് ഇന്ധനമാക്കി മാറ്റാമെന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നത്.

കെ സി മൗര്യയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ചേർന്നാണ് ചരിത്രപ്രാധാന്യമുള്ള ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇൻഫ്രാറെഡ് ലൈറ്റിൽ നിന്നും ഇന്ധനം നിർമ്മിക്കാമെന്ന കണ്ടെത്തലിനായി പോളാരിട്ടൻ എക്‌സിറ്റേഷന്‍സ് എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാസമാണ് ഉപയോഗിച്ചിരുക്കുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. ജവഹർലാൽ നെഹ്‌റു ഫോർ അഡ്വാൻസ് സയന്റിഫിക് റിസേർച്ചിലെ ഗവേഷകരുടെ പഠനത്തിനൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആൻഡ് എൻജിനീയറിങ്ങും സിഡ്നി സർവകലാശാലയും സഹകരിക്കുന്നു.

Related Articles

Back to top button