Auto
Trending

ഇലക്ട്രിക് വാഹന വിപണിയിൽ ഒന്നാമനായി ടാറ്റ

പാസഞ്ചർ ഇവി വിഭാഗത്തിൽ നിരവധി മത്സരാർഥികളുണ്ടെങ്കിലും ടാറ്റ തന്നെയാണ് മുൻപന്തിയിൽ. നിരവധി മോഡലുകളും അവയുടെ പല തരത്തിലുള്ള പതിപ്പുകളും അവതരിപ്പിക്കുന്നതിനൊപ്പം വിൽപനയിലും ടാറ്റ മോട്ടോഴ്സ് തന്നെയാണ് മുന്നിൽ. സാമ്പത്തിക വർഷം ശക്തമായി മുന്നേറുമ്പോൾ ഓഗസ്റ്റ് മാസത്തെ വൈദ്യുത വാഹനങ്ങളുടെ വിൽപന ചാർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇക്കുറിയും ഒന്നാമൻ ടാറ്റ തന്നെയാണ്.ഓഗസ്റ്റ് മാസത്തിൽ 2700 ലേറെ വാഹനങ്ങളാണ് ടാറ്റ വിൽപന നടത്തിയത്. നെക്സോൺ ഇവി പ്രൈം, ഇവി മാക്സ്, ടിഗോർ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യൂണിറ്റുകളാണ് ടാറ്റയ്ക്ക് പുതിയ നിലയിലേക്ക് ഉയരാൻ പ്രാപ്തി നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 575 യൂണിറ്റുകളായിരുന്നു ടാറ്റയുടെ ചാർട്ടിൽ ഉണ്ടായിരുന്നത്. പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ 377.74% വാർഷിക വളർച്ചയാണ് ടാറ്റ കൈവരിച്ചത്.രണ്ടാം സ്ഥാനത്ത് എംജി. 311 യൂണിറ്റുകളാണ് വിറ്റത്. ഇതോടെ പ്രതിമാസം 18.52% ഉയർച്ച നേടാൻ കമ്പനിക്ക് സാധിച്ചു.

Related Articles

Back to top button