Big B
Trending

രാജ്യത്തെ പ്രവർത്തനം നിർത്തില്ല: ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ രാജ്യത്തെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കി.നിക്ഷേപകർക്ക് അയച്ച കത്തിലാണ് ഫ്രങ്ക്ളിൻ മ്യൂച്വൽ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.


അറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബി വൻതുക പിഴ ഈടാക്കിയാൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് ഫ്രങ്ക്ളിന്റെ ഗ്ലോബൽ ചീഫായ ജെന്നിഫർ ജോൺസൺ ഇന്ത്യൻ അംബസിഡറെ അറിയിച്ചിരുന്നു. അതിനുള്ള വിശദീകരണവുമായാണ് സാപ്രെ നിക്ഷേപകർക്ക് മെയിലയച്ചത്.പ്രവർത്തനം മരവിപ്പിച്ച ആറുഫണ്ടുകളിലായി 15,776 കോടിരൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായി അദ്ദേഹം വിശദീകരിച്ചു. ഫെബ്രുവരിയിൽ 9,122 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തു 1,874 കോടി രൂപ വിതരണംചെയ്യാൻ പണമായുണ്ട്. രണ്ടാഴ്ചകൊണ്ട് 505 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായും അദ്ദേഹം വ്യക്തമാക്കി.20 ലക്ഷം നിക്ഷേപകരാണ് ഫ്രാങ്ക്ളിന്റെ വിവിധ ഫണ്ടുകളിലായി നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മൊത്തം നിക്ഷേപം 60,000 കോടിയിലേറെയുമാണ്.

Related Articles

Back to top button