
Gen 5E എന്ന പേരിൽ അഫോഡബിൾ സ്മാർട്ട് വാച്ചുകൾ ഫോസിൽ വിപണിയിലെത്തിച്ചു. 42എം എം, 44 എംഎം എന്നീ വലിപ്പങ്ങളിൽ ഇത് ലഭ്യമാണ്. 249 ഡോളറാണ് ഇതിൻറെ വില. റോസ് ഗോൾഡ്,ക്ലാസിക് കറുപ്പ് തുടങ്ങിയ ആകർഷകമായ കളർ ഓപ്ഷനുകളിൽ ഇത് ലഭിക്കും.

42 എം എം സ്മാർട്ട് വാച്ചിൽ 1.19ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്പ്ലേ,390×390 പി,328 പിപി റസല്യൂഷനുകൾ, 300 എംഎച്ച് ബാറ്ററി എന്നിവ നൽകിയിരിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ വെയർ 3100 ഒഎസിനൊപ്പം ഗൂഗിളിൻറെ വെയർ ഒഎസ് ജനറൽ എസ്ഇയിലാണ് ഇത് പ്രവർത്തിക്കുന്നത്. 1 ജിബി റാമും 4 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഇതിന് നൽകിയിരിക്കുന്നത്.ഡിസൈനിലേക്ക് നോക്കുമ്പോൾ 42എംഎം ഡയൽ സ്റ്റെയിൻലെസ് സ്റ്റീലിനൊപ്പം സ്വർണ്ണ ഫിനിഷ് നൽകിയിരിക്കുന്നു. ഇതിൽ അറ്റാച്ച് ചെയ്തിരിക്കുന്നത് 18 മില്ലിമീറ്റർ റിസ്റ്റ് സ്ട്രാപ്പാണ്.
44 എംഎം സ്മാർട്ട് വാച്ചിൽ 22 എംഎം റിസ്റ്റ് സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. കൂടാതെ ഉപഭോക്താവിന് സ്റ്റെയിൻലെസ് സ്റ്റീൽ ബ്രേസ്ലെറ്റ് അല്ലെങ്കിൽ ലെതർ സ്ട്രാപ്പ് തിരഞ്ഞെടുക്കാം. കണക്ക്ടിവിറ്റിയുടെ കാര്യത്തിൽ ഫോസിൽ സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് 4.2എൽ ഇ,എൻ എഫ് സി, വൈഫൈ പിന്തുണയുണ്ട്. ആക്സിലറോമീറ്റർ, പി പി ജി ഹൃദയമിടിപ്പ് സെൻസർ എന്നിവയും ഇതിലുണ്ട്.