Tech
Trending

ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് ഇന്ന് അവതരിപ്പിക്കും

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ പരമ്പര ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും.ഇന്നു രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് അവതരണച്ചടങ്ങുകള്‍ തുടങ്ങുക. ഐഫോണ്‍ 14, 14 പ്ലസ് (അല്ലെങ്കിൽ മാക്‌സ്), ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നീ നാലു മോഡലുകളായിരിക്കും ഈ വര്‍ഷം അവതരിപ്പിക്കുക എന്നാണ് സൂചന.ആപ്പിളിന്റെ ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പ് ഐഫോണ്‍ 14 പ്രോ പതിപ്പുകളില്‍ മാത്രമാണ് ഉണ്ടാവുക. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് മോഡലുകളില്‍ എ14 ബയോണിക് തന്നെയായിരിക്കും ഉപയോഗിക്കുക.12 എംപി വൈഡ് ആംഗിള്‍ ക്യാമറയാണ് കഴിഞ്ഞ കുറച്ച് കാലമായി ഐഫോണുകളിലുള്ളത്. ഇതില്‍ ഒരു മാറ്റം വരുത്തി ഐഫോണ്‍ 14 പ്രോയില്‍ 48 എംപി വൈഡ് ആംഗിള്‍ ക്യാമറയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. സാധാരണ പതിപ്പുകളില്‍ 48 എംപി ക്യാമറ ഉണ്ടാവാനിടയില്ല. പകരം 12 എംപി ക്യാമറ തന്നെയായിരിക്കും.ഇ-സിം സൗകര്യം, സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയും പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേയാണ് ഐഫോണ്‍ 14 ലെ മറ്റൊരു സവിശേഷത. ഐഫോണ്‍ 14 പ്രോയിലായിരിക്കും ഈ ഫീച്ചര്‍ അവതരിപ്പിക്കുക. ലോക്ക് സ്‌ക്രീന്‍ ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചന. പുതിയ നോച്ച് ഡിസൈന്‍ ആയിരിക്കും ഇതില്‍ വലിപ്പം കുറഞ്ഞ ഒരു നീളന്‍ ഗുളികയുടെ ആകൃതിയിലുള്ള നോച്ച് ആയിരിക്കും ഇതിൽ ഉണ്ടാവാൻ സാധ്യത.

Related Articles

Back to top button