Big B
Trending

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74ശതമാനം

ഇൻഷുറൻസ് ഭേദഗതി ബില്ല് പാർലമെന്റ് പാസാക്കി.രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തിൽനിന്ന് 74ശതമാനമായി ഉയർത്തുന്നതാണ് ബില്ല്.മാർച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു.


ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർതന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽധനമായി നിലനിർത്തുകയുംവേണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ൽനിന്ന് 49ശതമാനമായി ഉയർത്തിയത്.

Related Articles

Back to top button