Tech
Trending

കൂടുതല്‍ സ്മാര്‍ട്ട് ആയി മോട്ടോ വാച്ച് 100 സീരീസ്

മോട്ടോ വാച്ച് 100 ( Moto Watch 100 ) കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ഷമതയേറിയ ബാറ്ററി, മോട്ടോയുടെ തനതായ പുതിയ ഓപ്പറേറ്റിംങ് സിസ്റ്റം, ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് വാച്ച് വിപണിയിൽ എത്തുന്നത്.മോട്ടോ 360 എന്ന വിജയകരമായ മോഡലിന് ശേഷം പുറത്തിറക്കുന്ന മോഡലാണ് മോട്ടോ വാച്ച് 100. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള, പഴയ സ്മാർട് വാച്ച് മോഡലുകളിൽ ഉപയോഗിച്ചിരുന്ന ഗൂഗിളിന്റെ വെയർ ഒഎസ് (Wear OS)-ന് പകരം പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ മോട്ടോ ഒഎസ് (Moto OS) അവതരിപ്പു. മോട്ടോ വാച്ച് 100 യുഎസിൽ $99.99 എന്ന പ്രൈസ് ടാഗോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അത് ഏകദേശം 7450/- രൂപ വിലവരും. മോട്ടറോളയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചാണിത്. ഗ്ലേസിയർ സിൽവർ, ഫാന്റം ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് വാച്ച് ലഭ്യമാക്കിയിരിക്കുന്നത്. യുഎസ് പോലെയുള്ള രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ഒരുക്കി കഴിഞ്ഞു. രണ്ട് വർഷത്തെ വാറണ്ടിയാകും വാച്ചിന് ലഭിക്കുക. 42എംഎം വരുന്ന സിംഗിൾ അലൂമിനിയം കെയ്സോട് കൂടിയ 1.3 ഇഞ്ചിന്റെ വൃത്താകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേ ആണ് വാച്ചിനുള്ളത്. എഓഡി ( ഓൾവേയ്സ് ഓൺ ഡിസ്പ്ലേ) എന്ന സവിശേഷതയും വാച്ചിൽ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ, 26 സ്പോർട്സ് മോഡുകൾ, രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഓ2 (SPO2) ട്രാക്കർ, ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഹാർട്ട് റേറ്റ് സെൻസർ, ഗൈറോസ്കോപ്, ആക്സിലറോമീറ്റർ, 20 എംഎം വലിപ്പത്തിലുള്ള സ്ട്രാപ്പ് എന്നിങ്ങനെയുള്ള സവിശേഷതകളും വാച്ചിനുണ്ട്. വേറെ തേഡ് പാർട്ടി ആപ്പുകളും വാച്ചിനൊപ്പം ഉപയോഗിക്കാം എന്നും കമ്പനി വ്യക്തമാക്കുന്നു.അഞ്ച് എടിഎം വാട്ടർ റെസിസ്റ്റൻസ് ആണ് വാച്ചിന് നൽകിയിരിക്കുന്നത്. കൂടാതെ മികച്ച കണക്റ്റിവിറ്റിക്കായി ജിപിഎസ്, ഗ്ലോനാസ് (GLONASS), ബെയ്ദോ (BeiDou) എന്നിവയും ബ്ലൂടൂത്ത് വേർഷൻ 5.0 ഉം ഉപയോഗിക്കുന്നു. 355 mAh ബാറ്ററിയാണ് മോട്ടോ വാച്ച് 100-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയോളം നീണ്ടു നിൽക്കുന്ന മെച്ചപ്പെട്ട ബാറ്ററി ക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. വാച്ചിന് 45.8 ഗ്രാം ഭാരവും 42x46x11.9 മിമി വലിപ്പവും ഉണ്ട്.മോട്ടോ വാച്ച് 100 നിലവിൽ യുഎസിലും മറ്റ് പ്രദേശങ്ങളിലുമാണ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മോട്ടറോള ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button