Big B
Trending

വൻകിട വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു

രാജ്യത്തേക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ കേന്ദ്രസർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഒറ്റ ഇടപാടിൽ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ സാധിക്കുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക. പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നൽകിയാവും നിക്ഷേപത്തിനുള്ള അവസരമൊരുക്കുക.


നിലവിൽ വിദേശ നിക്ഷേപങ്ങളുടെ അംഗീകാരത്തിനായി മൂന്നുമാസം വരെ സമയമെടുക്കുന്നുണ്ട്. എന്നാൽ മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി അതിവേഗത്തിൽ നിക്ഷേപം പൂർത്തിയാക്കാൻ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനവും ഒരുക്കും. വൻകിട നിക്ഷേപത്തിൽ വൻതോതിൽ വർധന ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തീർപ്പുകൽപ്പിക്കാത്ത നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പദ്ധതി പ്രവർത്തിക്കും. 14 ദിവസത്തിലൊരിക്കൽ ധനകാര്യവകുപ്പ് പദ്ധതികൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. 2021ലെ കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

Related Articles

Back to top button