Tech
Trending

ഗൂഗിള്‍ അസിസ്റ്റന്റ് ഇനി നിങ്ങളുടെ പേര് കൃത്യമായി ഉച്ചരിക്കും

വോയിസ് സേവനമായ ഗൂഗിള്‍ അസിസ്റ്റന്റിന് നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. അവയില്‍ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പേര് കൃത്യമായി ഉച്ചരിക്കാനുള്ള കഴിവ്.നിങ്ങളുടെ പേര് കൃത്യമായി എങ്ങനെയാണ് പറയുന്നതെന്ന് ഇനി ഉപയോക്താവിന് ഗൂഗിള്‍ അസിസ്റ്റന്റിനു പറഞ്ഞുകൊടുക്കാം. ഇങ്ങനെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്ന മറ്റു പേരുകളും അസിസ്റ്റന്റിന് ഇനി വ്യക്തമായി മനസ്സിലാക്കാനാകും.


ഉപഭോക്താക്കളുടെ ശബ്ദം ശേഖരിച്ചെടുക്കില്ലെന്നും ഗൂഗിള്‍ അവകാശപ്പെട്ടിട്ടുണ്ട്. പുതിയ ഫീച്ചര്‍ ആദ്യം ഇംഗ്ലിഷിലും പിന്നീട് മറ്റു ഭാഷകളിലും ലഭ്യമാക്കും. ഇനി ഉപഭോക്താക്കളുടെ സംഭാഷണത്തിന്റെ സന്ദര്‍ഭമെന്താണെന്നു മനസ്സിലാക്കാനും ഗൂഗിള്‍ അസിസ്റ്റന്റിന് സാധിക്കും. അസിസ്റ്റന്റിലേക്ക് ഇണക്കിച്ചേര്‍ത്തിരിക്കുന്ന നാച്വറല്‍ ലാംഗ്വിജ് അണ്‍ഡര്‍സ്റ്റാന്‍ഡിങ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയാണ് ബേര്‍ട്ട് (ബൈഡിറക്ഷണല്‍ എന്‍കോഡര്‍ റെപ്രസന്റേഷന്‍സ് ഫ്രം ട്രാന്‍സ്‌ഫോര്‍മേഴ്‌സ്). ഒരു വചകത്തില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് അതിലെ മറ്റു വാക്കുകളെ കൂടെ ഉള്‍പ്പെടുത്തി മനസ്സിലാക്കിയെടുക്കാനുള്ള ശ്രമമാണിത്. ഉപയോക്താവുമായി കൂടുതല്‍ സ്വാഭാവികമായി ഇടപെടാനുള്ള കഴിവും ഇതോടെ ഗൂഗിള്‍ അസിസ്റ്റന്റ് കൈവരിക്കുമെന്നു പറയുന്നു.

Related Articles

Back to top button