
രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം നവംബർ 20 ന് അവസാനിച്ച ആഴ്ചയിൽ റെക്കോർഡ് നേട്ടത്തിലെത്തി. 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി. തൊട്ടുമുൻപത്തെ ആഴ്ച 427.7 കോടി ഡോളറിന് വർധന സ്വന്തമാക്കിയിരുന്നു.

വിദേശനാണ്യ കരുതൽ ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരെ യൂറോ, പൗണ്ട്,യെൻ എന്നിവയുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ശേഖരത്തിൽ പ്രതിഫലിച്ചു കാണാനാകും. എന്നാൽ സ്വർണ്ണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിലെ സ്വർണ്ണത്തിൻറെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.