Auto
Trending

വലിയ ലക്ഷ്യങ്ങളുമായെത്തിയ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ട് ഇനിയില്ല

ഇന്ത്യയിലെ വാഹന മേഖലയിൽ വലിയ വിപ്ലവത്തിന് ലക്ഷ്യമിട്ടാണ് ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്രയും അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡും സഹകരണം പ്രഖ്യാപിച്ചത്. എന്നാൽ, കൂട്ടുക്കെട്ട് പ്രഖ്യാപിച്ച് നാല് വർഷത്തിനിപ്പുറം ഇരു കമ്പനികളും ഈ സഹകരണത്തിൽ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കരുത്താർജിക്കുന്ന എസ്.യു.വി. ശ്രേണിയിൽ ഫോർഡ്-മഹീന്ദ്ര കൂട്ടുക്കെട്ടിൽ മൂന്ന് എസ്.യു.വികൾ എത്തുമെന്നതായിരുന്നു പ്രാഥമിക സൂചനകൾ.


സാങ്കേതികവിദ്യ, മെക്കാനിക്കൽ ഫീച്ചറുകൾ തുടങ്ങിയവ ഇരുകമ്പനികളും പങ്കുവയ്ക്കുമെന്നും ധാരണയുണ്ടായിരുന്നു. ഇന്ത്യയിൽ മഹീന്ദ്രയ്ക്ക് വലിയ നെറ്റ്വർക്ക് ഉള്ളതിനാൽ സംയുക്തായി പുറത്തിറങ്ങുന്ന വാഹനങ്ങൾ ഇതുവഴി നിരത്തുകളിൽ എത്തിക്കാനുമായിരുന്നു കമ്പനികളുടെ പദ്ധതി.ഡിസംബർ 31-ഓടെ മഹീന്ദ്രയും ഫോർഡും തമ്മിലുള്ള കരാറുകൾ അവസാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇരുകമ്പനികളും തമ്മിലുള്ള സഹകരണം പൂർണമായും റദ്ദാക്കുമോയെന്നും ഏതാനും മേഖലകളിൽ സഹകരിക്കുമോയെന്നും മാർച്ച് അവസാനത്തോടെ തീരുമാനിക്കുമെന്നായിരുന്നു 2021-ന്റെ തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, എല്ലാ സഹകരണവും നിർത്തി വയ്ക്കാനാണ് പുതിയ തീരുമാനമെന്നാണ് ഒടുവിലെ സൂചന.2017-ലാണ് മഹീന്ദ്രയും-ഫോർഡും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്. എന്നാൽ, രണ്ട് വർഷങ്ങൾക്ക് ശേഷം 2019 ഒക്ടോബറിലാണ് ഇരു കമ്പനികളും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പ് വയ്ക്കുന്നത്.

Related Articles

Back to top button