Big B
Trending

പരോക്ഷ നികുതിവരവിൽ 12ശതമാനം വർധന

പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്.9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്.വില്പന നികുതി, വിനോദ നികുതി, എക്സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്.


പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽതന്നെയുള്ള ഇറക്കുമതി തീരുവയിൽ 21ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച 1.09 ലക്ഷംകോടിയിൽനിന്ന് 1.32 ലക്ഷംകോടി രൂപയായാണ് വരുമാനം ഉയർന്നത്.എക്സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59ശതമാനത്തിലേറെയാണ് വർധന.അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി.2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്.രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു.

Related Articles

Back to top button