
ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ഫോബ്സാണ് ഇതുസംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് പട്ടികയിൽ ഒന്നാമത്.

ദുബായ് ലാൻഡ് മാർക്ക് ഗ്രൂപ്പ് സിഇഒയും തമിഴ്നാട് സ്വദേശിയുമായ രേണുക ജഗതിയാനി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജെയിംസ് എജുക്കേഷൻ ഗ്രൂപ്പിൻറെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്തെത്തിയത്. പ്രമുഖ മലയാളി വ്യവസായി രവി പിള്ള (ആർ.പി ഗ്രൂപ്പ്), ആദിബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ),കെ പി ബഷീർ (വെസ്റ്റേൺ ഇൻറർനാഷണൽ),ഡോ.ഷംഷീർ വയലിൽ (വി.പി.എസ് ഹെൽത്ത് കെയർ), തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്പ്),പി എൻ സി മേനോൻ (ശോഭ ഗ്രൂപ്പ്), രമേശ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്പ്), ഫൈസൽ കൊട്ടികോള്ളോൻ(കേഫ് ഹോൾഡിങ്സ്) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളി സാന്നിധ്യം.