Tech
Trending

ഇനി വാട്‌സാപ്പിൽ അബദ്ധത്തില്‍ ‘delete for me’ ആയാലും പേടിക്കേണ്ട

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിൽ മുന്‍പന്തിയിലാണ്. ഇപ്പോഴിതാ, ഏറ്റവും പ്രയോജനകരമായ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഒരാള്‍ക്ക് സന്ദേശം അയച്ചശേഷം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയാലും ഇനി പേടിക്കേണ്ടതില്ല. ഡിലീറ്റ് ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. സന്ദേശം അയച്ച ശേഷം ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ കൊടുക്കുന്നതിന് പകരം ‘ഡിലീറ്റ് ഫോര്‍ മീ’ കൊടുത്ത് കുഴപ്പത്തിലാകുന്ന അവസ്ഥയിലാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകുന്നത്. ‘ഡിലീറ്റ് ഫോര്‍ മീ’ കൊടുത്താലും അഞ്ച് സെക്കന്റ് നേരത്തേക്ക് തീരുമാനം തിരുത്താനാകും. പോപ്പ് അപ്പായി ഒരു ‘undo’ ബട്ടനാണ് ഇതിനായി വാട്‌സാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡിലീറ്റായ സന്ദേശം തിരികെയെത്തും.

Related Articles

Back to top button