Big B
Trending

ഫോബ്സ് അതിസമ്പന്നരിൽ 6 മലയാളികളും

ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയിൽ ആറു മലയാളികൾ സ്ഥാനം പിടിച്ചു. ഇതിൽ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് 480 കോടി ഡോളർ (ഏകദേശം 35500 കോടി രൂപ) ആസ്തിയുമായി ഏറ്റവും മുന്നിലെത്തി. അദ്ദേഹത്തിൻറെ സഹോദരൻമാരുടെ സമ്പത്ത് കൂടി കണക്കിലെടുത്താണിത്. കോവിഡ് പ്രതിസന്ധി സ്വർണ്ണപ്പണയ വായ്പയിലുണ്ടായ വൻ വർധനവുമൂലം ഓഹരി വിലകൾ വർധിച്ചതാണ് മുത്തൂറ്റ് ഉടമയെ ഈ സാമ്പത്തികവളർച്ചയിലെത്തിച്ചത്.

ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം ബി യൂസഫലി തന്നെയാണ് മുന്നിൽ. 445 കോടി ഡോളർ (ഏകദേശം 32900 കോടി രൂപ) ആണ് അദ്ദേഹത്തിൻറെ ആസ്തി. കൂടാതെ വരുംവർഷങ്ങളിൽ അദ്ദേഹത്തിൻറെ സമ്പത്തിൽ ഇതിൽ വൻകുതിപ്പുണ്ടാകാനും സാധ്യതയുണ്ട്.
ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ(350 കോടി ഡോളർ-ഏകദേശം 22570 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-ഏകദേശം 19240 കോടി രൂപ), ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-ഏകദേശം 13700 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ (156 കോടി ഡോളർ-ഏകദേശം 11550 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റു മലയാളികൾ. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായ പതിമൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി.

Related Articles

Back to top button