
വായ്പക്കാർക്കുള്ള ഉത്സവ സമ്മാനമായി, ധനകാര്യ മന്ത്രാലയം രണ്ടുകോടി രൂപ വരെയുള്ള ആറുമാസത്തെ വായ്പകൾക്ക് കോമ്പൗണ്ട് പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസത്തിന്റെ എക്സ്-ഗ്രേഷ്യ അടക്കുന്നതിനുള്ള പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടു. കൊറോണോ വൈറസ് ബാധ കണക്കിലെടുത്ത് റിസർവ് ബാങ്ക് മൊറട്ടോറിയം പദ്ധതിപ്രകാരം രണ്ടുകോടി രൂപ വരെയുള്ള വായ്പയ്ക്ക് പലിശ ഇളവ് നടപ്പാക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകിയതിനെ തുടർന്നാണ് പുതിയ നടപടി.

ധനകാര്യ സേവന വകുപ്പ് പുറത്തുവിട്ട മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, 2020 മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ നിർദ്ദിഷ്ട അക്കൗണ്ടുകളിലെ വായ്പക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, ഉപഭോഗ വായ്പ തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടും. മൊറട്ടോറിയം പ്രയോജനപ്പെടുത്താത്തവരും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നതുമായ വായ്പകാർക്കുമായിരിക്കും ഈ പദ്ധതി ബാധകമാവുക. പദ്ധതി നടപ്പാക്കുന്നതിന് 6500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.