Tech
Trending

ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തിയത് മണിക്കൂറുകൾക്ക് ശേഷം : ക്ഷമ ചോദിച്ച് സുക്കർബർഗ്

മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ തിരിച്ചെത്തി. ഇന്ന് പുലർച്ചെയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഏഴ് മണിക്കൂറിലധികം നേരമാണ് ഫേസ്ബുക്കിന് കീഴിലുള്ള ഈ സമൂഹമാധ്യമങ്ങൾ നിശ്ചലമായത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ പ്രവർത്തനരഹിതമായത്. സാങ്കേതിക പ്രശ്നങ്ങളാണെന്നും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. വാട്സാപ്പിനും മെസഞ്ചറിനും ഇപ്പോഴും തകരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഫേസ്ബുക്കിന് കീഴിലുള്ള സമൂഹമാധ്യമങ്ങൾക്ക് സംഭവിച്ച വീഴ്ചയിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് രംഗത്തുവന്നു.ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നീ സേവനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നുവെന്നും നിങ്ങൾക്കുണ്ടായ തടസത്തിന് ക്ഷമ ചോദിക്കുകയാണെന്നും നിങ്ങളുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധം നിലനിർത്താൻ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രമാണ് എല്ലാവരും ആശ്രയിക്കുന്നതെന്ന് തനിക്കറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫേസ്ബുക്ക് മേധാവി പറഞ്ഞു.ഉപഭോക്താക്കൾക്ക് സേവനം നഷ്ടമായതിൽ ക്ഷമ ചോദിക്കുന്നുവെന്ന് സിടിഒ മൈക്ക് സ്ക്രോഫറും പറഞ്ഞു. എന്നാല്‍ തടസകാരണം എന്താണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിട്ടില്ല.എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് തിങ്കളാഴ്ച രാത്രി തന്നെ ഫേസ്ബുക്ക് അറിയിച്ചെങ്കിലും തകരാർ പൂർണമായി പരിഹരിക്കാൻ ചൊവ്വാഴ്ച പുലർച്ചെവരെ കാത്തിരിക്കേണ്ടിവന്നു. കമ്പനിക്ക് ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും വലിയ തകരാർ ആണിതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രവർത്തനം നിലച്ചതിന് പിന്നാലെ വൻ തിരിച്ചടിയാണ് കമ്പനിക്കുണ്ടായത്. അക്കൗണ്ടുകളിൽ കുറവ് വന്നതിന് പിന്നാലെ ഫേസ്ബുക്കിൻ്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം ഇടിവ് നേരിട്ടു.

Related Articles

Back to top button