
ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന അവസാനിച്ചതിന് തൊട്ടുപിന്നാലെ ബിഗ് ദീപാവലി സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഒക്ടോബർ 29 മുതൽ നവംബർ 4 വരെയാണ് ഇത് നടക്കുക.ബിഗ് ബില്യൺ ഡേയ്സ് വില്പനയ്ക്ക് സമാനമായി മികച്ച ഓഫറുകൾ ഇതിലും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. വിലക്കിഴിവ്, ബാങ്ക് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

ഈ ദീപാവലി വിൽപനയിൽ സാംസങ് മൊബൈൽ ഫോണുകളാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാലക്സി എഫ് 41, എ 50 എസ് തുടങ്ങിയ മോഡലുകൾക്ക് മികച്ച ഓഫറുകൾ ലഭിക്കും. സാംസങ്ങിനു പുറമെ ഓപ്പോ, റിയൽമി, പോക്കോ തുടങ്ങിയ കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമറ, ലാപ്ടോപ്, സ്മാർട്ട് വാച്ചുകൾ, ടിവി തുടങ്ങിയ ഉപകരണങ്ങൾക്ക് പ്രത്യേക വിലക്കുറവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഇതിനുപുറമേ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ഇ തുടങ്ങിയ ബാങ്കുകളുമായും കമ്പനി കൂട്ടുകെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്.