Tech
Trending

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 16 മുതൽ

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2020 സെയിൽ ഒക്ടോബർ 16ന് ആരംഭിക്കുമെന്ന് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഭീമൻ അറിയിച്ചു. ധാരാളം ഓഫറുകളും ഡീലുകളും ഉൾപ്പെടുന്ന ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 21 വരെ തുടരും. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15ന് ബിഗ് ബില്യൺ ഡേയ്സ് ഡീലുകളിലേക്കും ഓഫറുകളിലേക്കും നേരത്തെ പ്രവേശനം ലഭിക്കും.

എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് വാങ്ങലുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് തൽക്ഷണം 10 ശതമാനം കിഴിവ് ലഭിക്കുമെന്നും കമ്പനി പറയുന്നു. ഇതിനുപുറമേ ബജാജ് ഫിൻസർവ് ഇഎംഐ കാർഡുകൾക്കൊപ്പം മറ്റു പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും നോൺ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. കൂടാതെ പേറ്റിഎം വാളറ്റ്,പേറ്റിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കും ലഭിക്കും.
ബിഗ് ബില്യൺ സെയിൽ എന്നത് ബ്രാൻഡുകളുടെ ആഘോഷം, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ശേഖരങ്ങൾ, ഉത്സവത്തിൻറെയും സന്തോഷത്തിന്റേയും ചൈതന്യം, ഉത്സവ സീസണിലെ ആവേശത്തിന്റെ വികാരം എന്നിവയാണെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പ്രസ്താവനയിൽ പറഞ്ഞു.ബിഗ് ബില്യൺ ഡേയ്സ് 2020 വില്പനയുടെ ഭാഗമായി മൊബൈൽ, ടിവി, മറ്റു വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആക്സസറികൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ ഫ്ലിപ്കാർട്ട് ഡീലുകളും ഡിസ്കൗണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ബിഗ് ബില്യൺ ഡേയ്സ് എക്സ്ക്ലൂസിവ് ലോഞ്ചുകളുൾപ്പെടെ നിരവധി ഓഫറുകൾ കമ്പനി ഇതിനകംതന്നെ വെബ്സൈറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button