
രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്, ട്രാവൽ ടെക്നോളജി കമ്പനിയായ ക്ലിയർട്രിപ്പിനെ ഏറ്റെടുത്തു.ട്രാവൽ, ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇനി ഫ്ളിപ്കാർട്ട് നേരിട്ട് നേതൃത്വം നൽകും. ജീവനക്കാരെയെല്ലാം നിലനിർത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ഡിജിറ്റൽ കൊമേഴ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയർട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചു.കോവിഡ് വ്യാപനംമൂലം ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിസന്ധി ക്ലിയർട്രിപ്പിനെയും സാരമായി ബാധിച്ചിരുന്നു.