
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തിയിരിക്കുകയാണ് റേറ്റിംഗ് ഏജൻസികൾ. ഫിച്ച്, അമേരിക്കൻ ഇൻവെസ്റ്റ്മെൻറ് ബാങ്കായ ഗോൾഡ് മാൻ സാക്സ്, ഇന്ത്യൻ റേറ്റിംഗ്സ്എന്നീ റേറ്റിംഗ് ഏജൻസികളാണ് ഇന്ത്യയുടെ വളർച്ച അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്.
ഏപ്രിൽ- ജൂൺ പാദത്തിലെ ജിഡിപി വളർച്ച മൈനസ് 24 ലേക്ക് ചുരുങ്ങിയതായുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റേറ്റിംഗ് ഏജൻസികൾ വളർച്ച അനുമാനം താഴ്ത്തുന്നത്.

ഗാർഹിക- കോർപ്പറേറ്റ് വരുമാനങ്ങളെ കൊറോണ വൈറസ് ബാധ കാര്യമായിതന്നെ ബാധിച്ചിട്ടുണ്ടെന്ന് ഏജൻസികളുടെ ബാലൻസ് ഷീറ്റ് പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക മേഖലയിലെ ആസ്തികളുടെ മേന്മയിലും കുറവ് വന്നിരിക്കുന്നു. കൂടാതെ കിട്ടാക്കടം വർദ്ധിക്കുന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ തുക പ്രൊവിഷനിങായി മാറ്റി വയ്ക്കേണ്ടി വരും. ഇതോടൊപ്പം ഉയർന്ന പണപ്പെരുപ്പം സ്ഥിതി സങ്കീർണമാക്കുമെന്ന് ഫിച്ച് പറയുന്നു.
എന്നിരുന്നാലും മൂന്നാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുമെന്നും ഇന്ത്യ വളർച്ചയുടെ പാതയിലേക്ക് മടങ്ങിവരും എന്നും രണ്ട് ഏജൻസികളും പറയുന്നു. നടപ്പ് സാമ്പത്തിക വർഷം 18.4 നാല് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഇന്ത്യ റൈറ്റിംഗ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ 2022 സാമ്പത്തികവർഷം രാജ്യം 9.9 ശതമാനം വളർച്ച കൈവരിക്കുമെന്നും അവർ പറയുന്നു.