ഇന്ത്യയിലെ ആപ്പിളിൻറെ ആദ്യ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23 ആരംഭിക്കും

ആപ്പിൾ സ്റ്റോർ ഓൺലൈൻ സെപ്റ്റംബർ 23ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ഓൺലൈൻ സ്റ്റോർ ആപ്പിളിൽ നിന്നും ലഭ്യമായ മുഴുവൻ ഉല്പന്നങ്ങളും ലഭ്യമാക്കുകയും ഉപഭോക്തൃ പിന്തുണ നേരിട്ട് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും ദീപാവലിക്ക് മുൻപ് ആപ്പിൾ സ്വന്തമായൊരു സ്റ്റോർ ഓൺലൈനിൽ ലഭ്യമാക്കുന്നതായി ബ്ലൂംബർഗ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു.
സെപ്റ്റംബർ 23 ആപ്പിൾ സ്റ്റോർ ഓൺലൈൻ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അതിനു ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാമെന്ന് ബ്ലൂബെറി റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈൻ സ്റ്റോറിൽ ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും വാങ്ങാൻ കഴിയുക മാത്രമല്ല, അവരുടെ വാങ്ങലുകളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും പിന്തുണ നൽകാനും കഴിയുന്ന ആപ്പിൾ സ്പെഷ്യലിസ്റ്റുകളിലേക്ക് അവർക്ക് എത്തിച്ചേരാനും സാധിക്കും. ഉപഭോക്താക്കൾക്ക് ഇംഗ്ലീഷിൽ ഓൺലൈനായും ഇംഗ്ലീഷിലും ഹിന്ദിയിലും ഫോണിലൂടെയും ആപ്പിളിൽ നിന്ന് നേരിട്ട് മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ കഴിയും.

ഇന്ത്യയിൽ ആപ്പിൾ വിപുലികരിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും തങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾസ് സീനിയർ വൈസ് പ്രസിഡൻറ് ഡീഡ്രേ ഒബ്രിയൻ പറഞ്ഞു. ആപ്പിൾ സ്റ്റോർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഈ സുപ്രധാന സമയത്ത് തങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ആപ്പിൾ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഓൺലൈൻ സ്റ്റോർ വഴി ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വിദ്യാർഥികൾക്ക് ആക്സസറികൾക്കുള്ള കിഴിവുകളും ഐപാഡുകളിൽ പ്രത്യേക വില നിർണയവും ധനസഹായ ഓപ്ഷനുകളും ട്രേഡ് ഇൻ പ്രോഗ്രാമും നൽകും. എല്ലാ ഓർഡറുകളും ഓർഡർ നൽകി 24 മുതൽ 72 മണിക്കൂറിനുള്ളിൽ ബ്ലൂഡാർട്ടിന്റെ കോൺടാക്ട്ലെസ് ഡെലിവറി ഉപയോഗിച്ച് അയക്കുമെന്ന് ആപ്പിൾ പറയുന്നു.
ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ ആരംഭിക്കുന്നത് ആപ്പിളിന്റെ ആദ്യപടി മാത്രമാണ്. പിന്നീട് ഫിസിക്കൽ റീട്ടെയിൽ ലോക്കേഷനുകൾ തുറക്കും. ആദ്യ ഔട്ട്ലെറ്റ് അടുത്തവർഷം മുംബൈയിൽ ആരംഭിക്കും പിന്നീട് ബാംഗ്ലൂരിൽ രണ്ടാമത്തെ ഔട്ട്ലെറ്റ് തുറക്കും.