Big B
Trending

കുതിച്ച് ബജാജ് ഫിന്‍സര്‍വ് ഓഹരികൾ

ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി.ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും.ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി.ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്.

Related Articles

Back to top button