Tech
Trending

ടെക്നോ സ്പാർക് 10 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

ഫെബ്രുവരിയിൽ എംഡബ്ല്യൂസി 2023 ൽ അവതരിപ്പിച്ച ടെക്നോ സ്പാർക് 10 പ്രോ (Tecno Spark 10 Pro) ഇന്ത്യയലെത്തി.ഗ്ലോബൽ വേരിയന്റിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ടെക്നോ സ്പാർക് 10 പ്രോയുടെ മൂന്ന് കളർ ഓപ്ഷനുകൾ ലഭ്യമാണ്.ലൂണാർ എക്ലിപ്സ്, പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഹാൻഡ്സെറ്റ് വാങ്ങാം. ഇന്ത്യയിൽ 16 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ് വില.ടെക്നോ സ്പാർക് 10 പ്രോ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ (2460 x 1080 പിക്സലുകൾ) എൽസിഡി സ്‌ക്രീനാണ് ഇതിലുള്ളത്.മാലി ജി52 ജിപിയു, 8 ജിബി വരെ വെർച്വൽ റാമിനൊപ്പം 8 ജിബി LPDDR5 റാമുമായി ജോടിയാക്കിയിരിക്കുന്ന മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ടെക്നോ സ്പാർക് 10 പ്രോ വരുന്നത്. ഫോണിന്റെ പിൻ പാനലിൽ എൽഇഡി ഫ്ലാഷും ഉണ്ട്. മുൻവശത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷ്‌ലൈറ്റുള്ള 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.18W അതിവേഗ ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button