
ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിന് 1100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് മുൻനിര വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ്. വടക്കേ അമേരിക്കയ്ക്ക് പുറത്ത് കമ്പനി സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഹബാണിത്.

കമ്പനിയുടെ ആഗോള ആവശ്യങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിനാണ് ഈ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത്.ഇത് യാഥാർത്ഥ്യമാകുന്നതോടെ 1000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് ചീഫ് ഇൻഫർമേഷൻ ഓഫീസർ (നോർത്ത് അമേരിക്ക ആൻഡ് ഏഷ്യ പസഫിക്) മമതാ ചമർതി പറഞ്ഞു.