Tech
Trending

ജനപ്രീതിയില്‍ ഗൂഗിള്‍ ക്രോം ഒന്നാമത്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍ എന്ന നേട്ടം ഗൂഗിള്‍ ക്രോമിന്. അനലറ്റിക്‌സ് സേവനമായ സ്റ്റാറ്റ് കൗണ്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തിലുള്ള ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കളില്‍ 66.13 ശതമാനം പേരും ഉപയോഗിക്കുന്നത് ക്രോം ആണ്. ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്. സഫാരി ഉപയോഗിക്കുന്നത് 11.87 ശതമാനം പേരാണ്. കഴിഞ്ഞ 12 മാസക്കാലത്തെ കണക്കാണിത്. മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നത് 11 ശതമാനമാണ്. നാലാമതുള്ള ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 5.65 ശതമാനം പേരും. അഞ്ചാമതുള്ളത് ഒപേര ബ്രൗസറാണ്. 3.09 ശതമാനം പേരാണ് ഇത് ഉപയോഗിക്കുന്നത്. 0.55 ശതമാനം ഉപഭോക്താക്കളുമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആറാം സ്ഥാനത്തുണ്ട്. അതേസമയം ഇന്ത്യയില്‍ ഈ കണക്കുകള്‍ക്ക് വ്യത്യാസമുണ്ട്. ആഗോള തലത്തില്‍ മുന്നിലുള്ള ഗൂഗിള്‍ ക്രോം തന്നെയാണ് ഇന്ത്യയിലും ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് (90.04%) എന്നാല്‍ രണ്ടാം സ്ഥാനത്തുള്ളത് മോസില്ല ഫയര്‍ ഫോക്‌സാണ് (3.64%).

Related Articles

Back to top button