Auto
Trending

21 പുതിയ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ, യാത്രാ വാഹന ശ്രേണികളിലായി 21 പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു. മീഡിയോ ആൻഡ് ഹെവി കൊമേഷ്യൽ വെഹിക്കിൾ, ഇന്റർമീഡിയറ്റ് ആൻഡ് ലൈറ്റ് കൊമേഷ്യൽ വെഹിക്കിൾ, സ്മോൾ കൊമേഷ്യൽ വെഹിക്കിൾ ആൻഡ് പിക്ക് അപ്പ്, പാസഞ്ചർ കൊമേഷ്യൽ വെഹിക്കിൾ എന്നീ സെഗ്മെന്റുകളിലായാണ് 21 പുതിയ വാഹനങ്ങൾ ടാറ്റ മോട്ടോഴ്സ് എത്തിച്ചിരിക്കുന്നത്.ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള 21 പുതിയ വാഹനങ്ങളിൽ ഏഴ് എണ്ണം മീഡിയം ആൻഡ് ഹെവി കൊമേഷ്യൽ വാഹന വിഭാഗത്തിലാണ് എത്തിയിട്ടുള്ളത്. സിഗ്ന 5530എസ്, സിഗ്ന 4623എസ്, സിഗ്ന 4625 എസ് ഇ.എസ്.ഇ, സിഗ്ന 4221 ടി, സിഗ്ന 4021 എസ്, സിഗ്ന 3118ടി, പ്രൈമ 2830കെ എന്നിവയാണ് കോൺസ്ട്രക്ക്, ട്രാക്ടർ-ട്രെയിലർ, റിജിഡ് ട്രക്ക് എന്നീ വിഭാഗങ്ങളിൽ ടാറ്റ മോട്ടോഴ്സ് പുതുതായി എത്തിച്ചിരിക്കുന്ന വാണിജ്യ വാഹനങ്ങൾ.വിപണിയിൽ കരുത്താർജിക്കുന്ന സ്മോൾ കൊമേഷ്യൽ വെഹിക്കിൾ ആൻഡ് പിക്ക് അപ്പ് ശ്രേണിയിൽ നാല് മോഡലുകളാണ് എത്തിച്ചിരിക്കുന്നത്. വിങ്ങർ കാർഗോ, എയ്സ് സി.എക്സ് പെട്രോൾ ക്യാബ് ഷാസി, എയ്സ് ഗോൾഡ് ഡീസൽ പ്ലസ്, ഇൻട്രാ വി30 ഹൈ ഡെക്ക് എന്നിവയാണ് ഈ വാഹനങ്ങൾ. മികച്ച സാങ്കേതികവിദ്യയും കരുത്തുറ്റ എൻജിനിലുമാണ് ടാറ്റയുടെ പുതുതലമുറ വാണിജ്യ വാഹനങ്ങൾ എത്തുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഈ വാഹനങ്ങൾക്ക് പുറമെ, ഇന്റർമീഡിയറ്റ് ആൻഡ് ലൈറ്റ് കൊമേഷ്യൽ വാഹന ശ്രേണിയിൽ അഞ്ച് പുതിയ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഈ ശ്രേണിയിൽ സി.എൻ.ജി. എൻജിൻ വാഹനം എത്തിച്ചിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. അൾട്ര ടി18 എസ്.എൽ, 407ജി, 709ജി സി.എൻ.ജി. മോഡൽ, എൽ.പി.ടി510, അൾട്ര ടി6 തുടങ്ങിയ വാഹനങ്ങളാണ് മീഡിയം വാണിജ്യ വാഹനങ്ങളുടെ നിരയിലേക്ക് പുതുതായി ടാറ്റ മോട്ടോഴ്സ് എത്തിച്ചിരിക്കുന്നത്.പാസഞ്ചർ കൊമേഷ്യൽ വാഹനങ്ങളിലും പുതിയ അഞ്ച് മോഡലുകളാണ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുള്ളത്. വിങ്ങർ 15 സീറ്റർ, സ്റ്റാർബസ് 4/12 ഇലക്ട്രിക് ബസ്, സ്റ്റാർബസ് 2200, സിറ്റിറൈഡ് പ്രൈം, മാഗ്ന കോച്ച് എന്നിവയാണ് പാസഞ്ചർ വാഹനങ്ങളുടെ ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്സ് എത്തിച്ചിട്ടുള്ളത്.

Related Articles

Back to top button