Tech
Trending

ഫൗജി ഗെയിം ജനുവരി 26 ന് എത്തും

ഇന്ത്യൻ നിർമ്മിത ഷൂട്ടിംഗ് ഗെയിമായ ഫൗജി ഗെയിം ഈ വരുന്ന ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വിപണിയിലെത്തും. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു ട്രെയിലർ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം തീയതി വെളിപ്പെടുത്തിയത്.


പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ അക്ഷയ് കുമാർ തന്നെയാണ് ഫൗജി എന്നാൽ ഇന്ത്യൻ നിർമ്മിത ഗെയിം വിപണിയിലെത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. നേരത്തെ ഒക്ടോബറിൽ ഗെയിം അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഗെയിം നിർമ്മാതാക്കളായ എൻകോർ ഗെയിംസിൽ നിന്നും കൃത്യമായ സ്ഥിതീകരണം ലഭിച്ചിരുന്നില്ല. ഗെയിമിന്റെ ചില ചിത്രങ്ങളും ആനിമേറ്റഡ് വീഡിയോ ടീസറുകളുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഗെയിംപ്ലേ എങ്ങനെയായിരിക്കുമെന്ന് സൂചനകൾ നൽകുന്ന ദൃശ്യങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഡിസംബർ മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഗെയിമിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. എന്നാൽ ആപ്പിൾ ഐഒഎസ് ഉപഭോക്താക്കൾക്ക് ഗെയിം എപ്പോൾ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.

Related Articles

Back to top button