Big B
Trending

കോവിഡ് പ്രതിരോധത്തിന് മുഖ്യ പരിഗണനയുമായി ബജറ്റ്

രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചു.നാടകീയതകളോ ‘അത്ഭുത’ പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു. ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നൽ നൽകിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.


കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികൾ

കാർഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ,

പ്രാഥമിക സഹകണ സംഘങ്ങൾക്ക് 2000 കോടി വകയിരുത്തി

4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകും.4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നൽകും.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ

കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ

തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി

കടൽഭിത്തി നിർമാണത്തിന് 5300 കോടി.തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും

റബർ സബ്സിഡി കുടിശ്ശിക കൊടുത്തുതീർക്കും. ഇതിനായി 50 കോടി വകയിരുത്തി

തുടക്കത്തിൽ രണ്ട് ജില്ലകളിൽ കാർഷിക സേവന ശൃംഖല

കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉർത്തിക്കൊണ്ട് വരാൻ കുടുംബശ്രീക്ക് 10 കോടി

യുവതികളുടെ പ്രാതിനിധ്യം കൂട്ടാൻ കുടുംബശ്രീ 10,000 അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും

പാൽപ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും

അഞ്ച് ആഗ്രോ പാർക്കുകൾ കൂടി സ്ഥാപിക്കും

തോട്ടവിള മേഖലയ്ക്ക് 2 കോടി

സ്കൂൾ തലം മുതൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഴിച്ചു പണി. ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി.

പ്രവാസിക്ഷേമത്തിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനായും കുറഞ്ഞ പലിശ നിരക്കിൽ 1,000 കോടി രൂപയുടെ വായ്പ . പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ.

കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ നീക്കി വയ്ക്കും. ഗതാഗത ക്കുരുക്ക് ഒഴിവാക്കാൻ അഞ്ച് കോടി രൂപ. സ്മാര്‍ട്ട് കിച്ചന് അഞ്ച് കോടി രൂപ.

കേരളത്തിലെ റേഷൻ കടകളെ നവീകരിക്കും.

ദാരിദ്യ നിര്‍മാര്‍ജനത്തിനായി 10 കോടി രൂപ
തുടങ്ങിയവയാണ് ഈ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

Related Articles

Back to top button