Big B
Trending

ജിയോയ്ക്ക് വൻ നഷ്ടം: 1338 ടവറുകൾ കർഷകർ തകർത്തു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്കെതിരെയുള്ള കർഷകരുടെ ആക്രമണം തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ ഫൈബർ കേബിളുകളും ടവറുകളും തകർത്തതിനാൽ ജിയോയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പഞ്ചാബിൽ 1338 ജിയോ ടവറുകൾ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ.


പഞ്ചാബിലെ ടെലികോം സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഡിസംബർ 25ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കർഷകരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ കർഷകർ ആക്രമണം തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം വരുന്നതാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ്. എന്നാൽ ഈ സമയം വരെ മൊത്തം 700 ജിയോ ടവറുകൾ നിശ്ചലമായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെ 1235 ടവറുകളാണ് തകർത്തത്. എന്നാൽ ഇതിൽ 400 ടവറുകൾ പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 1338 ജിയോ ടവറുകൾ തകർക്കപ്പെട്ടുവെന്നാണ് പറയുന്നത്. 150ലധികം സിഗ്നൽ ട്രാൻസ്മിറ്റ് സൈറ്റുകളാണ് ഒറ്റരാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്.

Related Articles

Back to top button