Auto
Trending

സ്പോട്ടി ലുക്കിൽ സ്വിഫ്റ്റെത്തുന്നു

ഉത്സവ സീസണിന്റെ മാറ്റുകൂട്ടാൻ ഇന്ത്യക്കാരുടെ ഇഷ്ട ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. വാഹനത്തിൻറെ സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഇൻറീരിയറിലും എക്സ്റ്റീരിയറിലും പുതുമ കൊണ്ടു വന്നിരിക്കുകയാണ് കമ്പനി. ഈ പ്രത്യേക പതിപ്പിന് 5.44 ലക്ഷം രൂപ മുതലാണു വില.
സ്വിഫ്റ്റിന്റെ എൽഎക്സ്ഐ, വിഎക്സ്ഐ, സെഡ്എക്സ്ഐ തുടങ്ങിയ വകഭേദങ്ങളെല്ലാം ലിമിറ്റഡ് എഡിഷനുകളായി വിപണിയിലെത്തുന്നുണ്ട്.


ബോഡി കിറ്റ് നൽകിയിട്ടുള്ളതാണ് എക്സ്റ്റീരിയറിനെ കൂടുതൽ സ്റ്റൈലിഷാക്കുന്നത്. ബ്ലാക്ക് ഗ്രിൽ, ബോഡി സൈഡ് മോൾഡിങ്, ഡോർ വൈസർ, എയറോ ഡൈനാമിക് സ്പോയിലർ തുടങ്ങിയവയാണ് എക്സ്റ്റീരിയറിന്റെ മോഡി കൂട്ടുന്നത്. മുന്നിലെയും പിന്നിലെയും ബംബറിനു താഴെയും വശങ്ങളിലുമായി ബ്ലാക്ക് ഫിനിഷിങും ഒരുക്കിയിട്ടുണ്ട്.
കറുപ്പാണ് ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റ് ഇൻറീരിയറിൻറെ ഭാവം. ബ്ലാക്ക് സ്റ്റിയറിങ് കവർ, സീറ്റ് കവർ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ എന്നിവയും ഇതിൽ നൽകിയിരിക്കുന്നു. റെഗുലർ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 24,990 രൂപയുടെ അധിക ആക്സസറികളാണ് ഈ ലിമിറ്റഡ് മോഡലിൽ ഒരുക്കിയിട്ടുള്ളത്. പുതിയ പതിപ്പിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. നിരത്തിലെത്തി 14 വർഷത്തിനുള്ളിൽ സ്വിഫ്റ്റ് 23 ലക്ഷം യൂണിറ്റുകളാണ് വിറ്റത്.

Related Articles

Back to top button